പത്താംക്ലാസ്സ് ജീവശാസ്ത്രപുസ്തകത്തില്‍ അദ്ധ്യാപക പരിശീലനഘട്ടത്തിലുണ്ടായ ചില ആശയസന്നിഗ്ദ്ധതകളും അവയ്ക്ക് ചില വിശദീകരണങ്ങളും വായിക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക...
‌‌|| ജീവശാസ്ത്രപാഠങ്ങള്‍ ‌‌|| ബയോവിഷന്‍ ബ്ലോഗ്പേജ് ‌‌|| രസതന്ത്രം ‌‌|| ഫിസിക്സ് വിദ്യാലയം ‌‌|| മാത്തമാറ്റിക്സ് സ്കൂള്‍ || ദശപുഷ്പങ്ങള്‍ || അരിമ്പാറ || കണ്ണും കാഴ്ചയും || നേത്രസംരക്ഷണം|| മലയാളം വിക്കിപ്പിഡിയായിലെ സംഭാവനകള്‍|| എന്‍ഡോസ്കോപ്പ് || അള്‍ട്രാസൗണ്ട് സ്കാനര്‍ || മൈക്രോസ്കോപ്പ് ||എന്താണ് സീബഗ്രന്ഥികള്‍, ഹീമോഡയാലിസിസ്, ബാരോറിസപ്റ്റര്‍ഇവിടെ ക്ലിക്ക് ചെയ്യുക...മാത്തമാറ്റിക്സ് സ്കൂള്‍ ബ്ലോഗ് പേജില്‍ നിന്നുള്ള ഡൗണ്‍ലോഡുകള്‍

news

മനുഷ്യനേത്രങ്ങള്‍- ചില കൗതുകങ്ങള്‍
  • നമ്മുടെ കണ്ണുകളില്‍ ഡോക്ടറോ രക്ഷകര്‍ത്താക്കളോ പറഞ്ഞല്ലാതെ കൗതുകത്തിനുപോലും ഒരു വസ്തുവും ഇടാറില്ല. മറ്റ് ഏത് ജ്ഞാനേന്ദ്രിയത്തിനും ഇതല്ല സ്ഥിതി.
  • നേത്രഗോളങ്ങളുടെ ഭാരം 28 ഗ്രാമാണ്.
  • രക്തക്കുഴലുകളുടെ സാന്നിദ്ധ്യമില്ലാത്ത ഒരേയൊരു ശരീരഭാഗമാണ് കണ്ണിലെ കോര്‍ണിയ.
  • ആറുമുതല്‍ എട്ടുവരെ ആഴ്ചയെത്തിയാലേ കുഞ്ഞുങ്ങള്‍ കണ്ണുനീര്‍ ഉത്പാദിപ്പിക്കൂ.
  • ഒരു മിനിറ്റില്‍ 12 തവണയാണ് ഒരാള്‍ കണ്ണുചിമ്മുന്നത്. ഒരു ദിവസം 10000 തവണ.
  • കണ്ണുകള്‍ തീര്‍ത്തും വിശ്രമരഹിതമായി നൂറുശതമാനം കാര്യക്ഷമതയോടെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഏതുസമയത്തും പ്രവര്‍ത്തിക്കുന്നു.
  • 14 മൈല്‍ അകലെനിന്നുപോലുമുള്ള മെഴുകുതിരി വെട്ടം കാണാന്‍ നമ്മുടെ കണ്ണുകള്‍ക്ക് കഴിവുണ്ട്.
  • ജനനസമയത്ത് എല്ലാ കുഞ്ഞുങ്ങളും വര്‍ണ്ണാന്ധതയുള്ളവരാണ്.


എന്‍ഡോസള്‍ഫാന്‍ സുപ്രീംകോടതി നിരോധിച്ചു
എം പ്രശാന്ത്
Posted on: 13-May-2011 11:30 PM
ന്യൂഡല്‍ഹി: മാരകകീടനാശിനിയായ എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനവും വിപണനവും ഉപയോഗവും സുപ്രീംകോടതി രാജ്യത്താകെ താല്‍ക്കാലികമായി നിരോധിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും കീടനാശിനി കമ്പനികളുടെയും എതിര്‍പ്പ് തള്ളിയാണ് ഉത്തരവ്. മറ്റെന്തിനേക്കാള്‍ വിലകല്‍പ്പിക്കേണ്ടത് മനുഷ്യജീവനാണെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗബെഞ്ച് ഇടക്കാല ഉത്തരവിലൂടെ അടിയന്തര നിരോധനത്തിന് ഉത്തരവിട്ടത്. കീടനാശിനി കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും എന്‍ഡോസള്‍ഫാന്‍ അടിയന്തരമായി നിരോധിക്കണമെന്നും അഭ്യര്‍ഥിച്ച് ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിധി. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിന് ദോഷമാണോയെന്ന് അറിയുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഇന്ത്യന്‍ വൈദ്യഗവേഷണ കൗണ്‍സിലിന്റെ (ഐസിഎംആര്‍) സമിതിയോടും കാര്‍ഷിക കമീഷണറുടെ നേതൃത്വത്തിലുള്ള സമിതിയോടും എട്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ നിരോധനം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ പ്രാബല്യത്തിലുണ്ടാകും. പഠനറിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചശേഷം കോടതി നിരോധനകാര്യത്തില്‍ അന്തിമതീര്‍പ്പ് കല്‍പ്പിക്കും. അന്തിമ ഉത്തരവ് വരുംവരെ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ള ലൈസന്‍സ് മരവിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 21-ാംവകുപ്പ് പരിഗണിച്ചും മുന്‍കരുതല്‍ തത്വം മനസ്സില്‍വച്ചുമാണ് അടിയന്തര നിരോധനത്തിന് ഉത്തരവിടുന്നതെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനുപുറമെ ജസ്റ്റിസുമാരായ സ്വതന്തര്‍കുമാര്‍ , കെ എസ് രാധാകൃഷ്ണന്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍ . വെള്ളിയാഴ്ച കേസ് പരിഗണിച്ച സുപ്രീംകോടതി കേന്ദ്രനിലപാടിനെ നിശിതമായി വിമര്‍ശിച്ചു. മറ്റെന്തിനേക്കാളും മനുഷ്യജീവനാണ് വിലകല്‍പ്പിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് തുറന്നടിച്ചു. അടിയന്തര നിരോധനം ഏര്‍പ്പെടുത്തരുതെന്ന നിലപാടാണ് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം സ്വീകരിച്ചത്. പഠനറിപ്പോര്‍ട്ട് വന്നശേഷം നിരോധിച്ചാല്‍ മതിയെന്നുംപഠനം പെട്ടെന്ന് പൂര്‍ത്തീകരിക്കാമെന്നും ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. പെട്ടെന്നുള്ള നിരോധനം കൃഷിയെ ബാധിക്കും. രണ്ടു പ്രധാന ഉല്‍പ്പന്നങ്ങളുടെ വിളവെടുപ്പ് അടുത്തിരിക്കയാണ്. കുറഞ്ഞ നിരക്കില്‍ ബദല്‍കീടനാശിനി ഉറപ്പാക്കേണ്ടതുണ്ട്. എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഘട്ടംഘട്ടമായി നടപ്പാക്കിയാല്‍ മതിയാകും- അദ്ദേഹം പറഞ്ഞു. കീടനാശിനി കമ്പനികള്‍ക്കുവേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും നിരോധനത്തെ എതിര്‍ത്തു. 4500 കോടിയുടേതാണ് എന്‍ഡോസള്‍ഫാന്‍ വിപണിയെന്നും ആയിരക്കണക്കിനാളുകള്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ടെന്നും റോത്തഗി പറഞ്ഞു. കാസര്‍കോട്ട് ഹെലികോപ്ടര്‍വഴി മരുന്ന് തളിച്ചതാണ് ദോഷംചെയ്തത്. ശരിയായി ഉപയോഗിച്ചാല്‍ പ്രശ്നമുണ്ടാകില്ല- റോത്തഗി അവകാശപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ഉപയോഗംമൂലം ഒരു കുട്ടിയുടെ ജീവനെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ കീടനാശിനി നിരോധിക്കണമെന്ന് കോടതി പറഞ്ഞു. പഠനത്തെ കാത്തിരിക്കേണ്ടതില്ല. കീടനാശിനി കുഴപ്പമില്ലെന്ന് പഠനത്തില്‍ തെളിഞ്ഞാല്‍ നിരോധനം പിന്‍വലിക്കാവുന്നതേയുള്ളൂ. കീടനാശിനി കമ്പനികള്‍ക്ക് സാമൂഹിക ഉത്തരവാദിത്തമുണ്ട്. വിഷം വിറ്റ് കാശുണ്ടാക്കുകമാത്രമല്ല വേണ്ടത്. ദുരന്തബാധിതരായവുടെ ചിത്രങ്ങള്‍ കണ്ടശേഷം നിങ്ങള്‍ക്കെങ്ങനെയാണ് നിരോധനം വേണ്ടെന്ന് പറയാനാവുക- കോടതി ആരാഞ്ഞു. കേസില്‍ ഡിവൈഎഫ്ഐക്കുവേണ്ടി കൃഷ്ണന്‍ വേണുഗോപാലും ദീപക് പ്രകാശും ഹാജരായി.