പത്താംക്ലാസ്സ് ജീവശാസ്ത്രപുസ്തകത്തില്‍ അദ്ധ്യാപക പരിശീലനഘട്ടത്തിലുണ്ടായ ചില ആശയസന്നിഗ്ദ്ധതകളും അവയ്ക്ക് ചില വിശദീകരണങ്ങളും വായിക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക...
‌‌|| ജീവശാസ്ത്രപാഠങ്ങള്‍ ‌‌|| ബയോവിഷന്‍ ബ്ലോഗ്പേജ് ‌‌|| രസതന്ത്രം ‌‌|| ഫിസിക്സ് വിദ്യാലയം ‌‌|| മാത്തമാറ്റിക്സ് സ്കൂള്‍ || ദശപുഷ്പങ്ങള്‍ || അരിമ്പാറ || കണ്ണും കാഴ്ചയും || നേത്രസംരക്ഷണം|| മലയാളം വിക്കിപ്പിഡിയായിലെ സംഭാവനകള്‍|| എന്‍ഡോസ്കോപ്പ് || അള്‍ട്രാസൗണ്ട് സ്കാനര്‍ || മൈക്രോസ്കോപ്പ് ||എന്താണ് സീബഗ്രന്ഥികള്‍, ഹീമോഡയാലിസിസ്, ബാരോറിസപ്റ്റര്‍ഇവിടെ ക്ലിക്ക് ചെയ്യുക...മാത്തമാറ്റിക്സ് സ്കൂള്‍ ബ്ലോഗ് പേജില്‍ നിന്നുള്ള ഡൗണ്‍ലോഡുകള്‍

text book


പത്താംക്ലാസ്സ് ജീവശാസ്ത്രപാഠപുസ്തകം

പത്താംക്ലാസ്സ് ജീവശാസ്ത്രപാഠപുസ്തകം എത്തിയല്ലോ. വര്‍ണ്ണശബളമായ ചിത്രങ്ങളും ചിത്രീകരണങ്ങളും പുതിയ ആശയ മേഖലകളും കൊണ്ട് സമ്പുഷ്ടമായ ഈ പുസ്തകം പൊതുവേ അദ്ധ്യാപകസമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റി യെന്നുവേണം കരുതാന്‍. മാറിയ കാലഘട്ടത്തില്‍ പുതിയ അറിവും സമീപനങ്ങളും സ്വീകരിക്കുന്നതില്‍ അതീവജാഗ്രത പുലര്‍ത്തുന്ന ഒരു കൂട്ടായ്മയുടെ സമര്‍ത്ഥമായ ഇടപെടലിനെ സാധൂകരിക്കുന്നതാണ് ഈ പുസ്തകം. പുസ്തകത്തെ വിമര്‍ശനബുദ്ധ്യാ സമീപിക്കുന്നവരും കുറവല്ല. ഇവിടെ അദ്ധ്യാപക പരിശീലനഘട്ടത്തില്‍ ഉയര്‍ന്നുവന്ന ചില ആശയസന്നിഗ്ദ്ധതകളിലൂടെ കടന്നുപോകാം.
  1. സാധാരണ അവസ്ഥയില്‍ മനുഷ്യനേത്രലെന്‍സിന്റെ രൂപം എന്താണ്? ലെന്‍സിനെ പിടിച്ചുനിര്‍ത്തുന്ന സ്നായുക്കള്‍ അയയുകയും ചുരുങ്ങുകയും ചെയ്യുമോ? (റഫറന്‍സ് പേജ് നോക്കൂ)
  2. അടുത്തും അകലെയുമുള്ള വസ്തുക്കളെ കാണാന്‍ ലെന്‍സും സീലിയറി പേശികളും പ്രവര്‍ത്തിക്കുന്നതെങ്ങനെ?
  3. നട്ടുച്ചവെയിലത്തുനിന്നും ഒരു സിനിമാ തീയറ്ററിലേയ്ക്ക് കയറുന്ന ഒരാള്‍ക്ക് അല്പസമയത്തേയ്ക്ക് കാഴ്ച നഷ്ടപ്പെടുന്നതെന്തുകൊണ്ട്?
  4. പട്ടിയ്ക്കും പൂച്ചയ്ക്കും രണ്ടിനം കോണ്‍കോശങ്ങളാണുള്ളത്. ഏതെല്ലാം?
  5. ഫോട്ടോപ്സിന്‍ എന്ന് അയഡോപ്സിന് പേര് മാറ്റിയതാണോ?
  6. ഒരുകണ്ണ് അടച്ചുപിടിച്ചുകൊണ്ട് ഉന്നം പിടിക്കുമ്പോള്‍ കൃത്യമായ  ദൂരക്കാഴ്ച കിട്ടുന്നെങ്കില്‍ എന്തിനാണ് ദ്വിനേത്രദര്‍ശനം?
  7. റോഡോപ്സിന്‍ വിഘടിച്ചുണ്ടാകുന്ന റെറ്റിനാല്‍ പിന്നീട് റോഡോപ്സിന്‍ തന്നെയാകില്ലേ? ജീവകം ഏ ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടോ?
  8. പീതബിന്ദുവിന് ആ പേരുവരാന്‍ എന്താണ് കാരണം?
  9. ചിത്രം 1.9- ചിത്രീകരണത്തില്‍ ഒരു കണ്ണിലുണ്ടാകുന്ന പ്രതിബിംബം മസ്തിഷ്കത്തിലെത്താന്‍ രണ്ടുനാഡികള്‍ വേണോ?
  10. നേത്രാവരണം കോര്‍ണിയയുടെ മുകളിലെമ്പാടും വ്യാപിച്ചിട്ടുണ്ടോ?
  11. ന്യൂറോണുകള്‍ക്ക് വിഭജനശേഷിയുള്ളതായി ചില വെബ്സൈറ്റുകള്‍ പറയുന്നു. ഇത് ശരിയാണോ?
  12. ചെവിയിലൊഴിക്കുന്ന മരുന്നിന്റെ രുചി നാവിലറിയാന്‍ കഴിയുന്നതെന്തുകൊണ്ട്?
  13. റോഡ് കോശങ്ങള്‍ കറുപ്പും വെളുപ്പുമായി വസ്തുക്കളെ കാണാന്‍ സഹായിക്കുന്നു. എന്നാല്‍ കോണ്‍ കോശങ്ങള്‍ വസ്തുവില്‍ നിന്നുള്ള എല്ലാ രശ്മികളെയും ആഗിരണം ചെയ്താല്‍ വെളുപ്പുനിറമുള്ളതായി കാണിക്കുന്നു. ഇതെങ്ങനെ വിശദീകരിക്കും?
  14. നേത്രലെന്‍സ് എന്തുകൊണ്ട് നിര്‍മ്മിച്ചതാണ്? (റഫറന്‍സ് പേജ് നോക്കൂ)
  15. ഓമറ്റീഡിയത്തിലെ ലെന്‍സ് കോണ്‍വെക്സാണോ? അത് സൃഷ്ടിക്കുന്ന പ്രതിബിംബം നിവര്‍ന്നതാകാന്‍ കാരണമെന്ത്?
  16. രക്തപ്രവാഹമില്ലാത്തതിനാല്‍ കോര്‍ണിയ അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ സ്വീകരിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ പുസ്തകത്തില്‍ അക്വസ് ദ്രവം പോഷണവും ഓക്സിജനും നല്‍കുന്നു എന്ന് പറഞ്ഞിരിക്കുന്നു.
ഇത്തരത്തില്‍ ഇനിയും അവ്യക്തമേഖലകള്‍ നിങ്ങള്‍ക്കുണ്ടാകും. അവ ജീവശാസ്ത്രഅദ്ധ്യാപക സമൂഹത്തിലെത്തിക്കാന്‍ ഒരു ശ്രമം നടത്തുകയാണ്. പ്രശ്നപരിഹാരത്തിന് കൃത്യമായ വിശദീകരണം നല്‍കാന്‍ അദ്ധ്യാപകസുഹൃത്തുക്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. വിശദീകരണങ്ങള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ സന്നദ്ധതയോടെ കാത്തിരിക്കുന്നു.